Tuesday, July 14, 2009

അടിസ്ഥാനപാഠങ്ങള്‍

1. കംപ്യൂട്ടറിന് മലയാളം അറിയുമോ?
മലയാളം കംപ്യൂട്ടിങ്ങിനെക്കുറിച്ച് കൂടുതല്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
2. എന്റെ കംപ്യൂട്ടറില്‍ മലയാളം ഉള്‍പ്പെടുത്താന്‍ എന്താണു വഴി?
ഇതിലേ പോവുക

Monday, July 13, 2009

മലയാള ഭാഷ ഇന്റര്‍നെറ്റില്‍

കത്തെഴുതാന്‍, ആശയങ്ങള്‍പങ്കുവക്കാന്‍, എന്തിന് 'കൊച്ചുവര്‍ത്താനം' പറയാന്‍പോലും പലരും ഇന്ന് ആശ്രയിക്കുന്നത് കമ്പ്യൂട്ടറിനെയാണ്. എന്നാല്‍ ഇ.മെയില്‍, ബ്ലോഗ്, ചാറ്റ് തുടങ്ങിയ കമ്പ്യൂട്ടര്‍ സംവിധാനങ്ങള്‍ കാര്യക്ഷമമായി ഉപയോഗപ്പെടുത്താന്‍ ഭാഷ പലര്‍ക്കും തടസ്സമാകാറുണ്ട്. നമ്മുടെ കമ്പ്യൂട്ടറുകള്‍ക്ക് ഇംഗ്ലീഷ് അല്ലാതെ മറ്റൊരു ഭാഷയും വശമില്ലാത്തത് തന്നെ കാരണം. മലയാളത്തില്‍ ചിന്തിക്കുന്ന നമ്മള്‍ ഇംഗ്ലീഷില്‍ ആശയവിനിമയം നടത്താന്‍ നിര്‍ബന്ധിതരാകുമ്പോള്‍ പ്രയാസം നേരിടുക സ്വാഭാവികമാണ്.
ഈ പ്രശ്നത്തെ മറികടക്കാന്‍ പുത്തന്‍ സാങ്കേതികവിദ്യ ഇന്ന് ലഭ്യമാണ്. അതെ നമ്മുടെ കമ്പ്യൂട്ടറുകളും നമ്മെ പോലെ മലയാളം സംസാരിക്കാന്‍ തുടങ്ങിയിരിക്കുന്നു!
കൂടുതല്‍ വായിക്കുക ഇവിടെ

മൊഡ്യൂള്‍ 4, ഉള്ളടക്കം

മലയാള ഭാഷ ഇന്റര്‍ നെറ്റില്‍ ഉപയോഗിക്കാനുള്ള പരിശീലനം നല്‍കുക.
ഇ-എഴുത്തിന്റെ സാങ്കേതികവശങ്ങള്‍
വെബ്ബ്‌ എഴുത്തിന്റെ ഉള്ളടക്കം - പ്രത്യേകതകള്‍
ഉള്ളടക്ക നിര്‍മ്മിതി
മലയാളം സോഫ്‌റ്റ്‌വെയറുകള്‍
വെബ്ബ്‌ പോര്‍ട്ടലുകള്‍, ഇ-ജേര്‍ണലുകള്‍, ബ്ലോഗുകള്‍
മലയാളത്തിലെ പ്രധാന സൈറ്റുകള്‍
ബ്ലോഗുകളുടെ പരിചയം
മലയാള ഭാഷയുടെ ഉപയോഗം കമ്പ്യൂട്ടറില്‍
വിവരശേഖരണത്തിന്റയും വിതരണത്തിന്റെയും വഴികള്‍ ഇന്റര്‍നെറ്റില്‍
ഹൈപ്പര്‍ ടെക്‌സ്റ്റിന്റെ പ്രത്യേകതകള്‍
വെബ്ബ്‌ ഡിസൈനിങ്ങ്‌, ബ്ലോഗ്‌ നിര്‍മ്മാണം ഇവയില്‍ പ്രാദേശികമായ അറിവുണ്ടാക്കുക.
മലയാളം വെബ്ബ്‌ കണ്ടന്‍റ് നിര്‍മ്മിതിയില്‍ പരിശീലനം.

സഹായകഗ്രന്ഥങ്ങള്‍

ഇന്‍ഫോര്‍മേഷന്‍ ടെക്‌നോളജി - ഡോ. അച്യുത്‌ ശങ്കര്‍ എസ്സ്‌. നായര്‍
കേരള ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട്‌
ആ ലോകം മുതല്‍ ഇ - ലോകം വരെ - ഡോ.ജെ.വി.വിളനിലം
കേരള ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട്‌
ഇന്റര്‍നെറ്റും ഇന്‍ഫര്‍മേഷന്‍ വിപ്ലവവും-ഡോ.ബി.ഇക്‌ബാല്‍, കെ.രവീന്ദ്രന്‍ (ഡിസി ബുക്‌സ്‌)
സൈബര്‍ മലയാളം - എഡി.സുനിത.ടി.വി., കറന്റ ‌ ബുക്‌സ്‌, തൃശ്ശൂര്‍
ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി എന്ത്‌, എങ്ങിനെ, - ഡോ.ബി.ഇക്‌ബാല്‍, കെ.രവീന്ദ്രന്‍ (കറന്റ ്‌ ബുക്‌സ്‌,
എന്തിന്‌? തൃശ്ശൂര്‍)